HIGHLIGHTS : ശിവകാശി: ശിവകാശിയില്‍ പടക്കശാലയില്‍ വീണ്ടും തീപിടുത്തം.
ശിവകാശി: ശിവകാശിയില്‍ പടക്കശാലയില്‍ വീണ്ടും തീപിടുത്തം. 3 പേര്‍ അപകടത്തില്‍ മരിച്ചു . രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടക്കം നിര്‍മിച്ച വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. അപകട കാരണം ഇതുവരെയും വ്യക്തമല്ല.
അടുത്തിടെ ശിവകാശിയിലെ ഓംശക്തി പടക്ക നിര്‍മാണശാലയിലെ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിച്ചിരുന്നു.

അനധികൃതമായി ശിവകാശിയിലെ ഒട്ടേറെ വീടുകളില്‍ പടക്കം സൂക്ഷിക്കുന്നുണ്ട്. ദീപാവലി അടുത്തതോടെ അനധികൃതമായ തോതില്‍ പടക്കം ഇവിടെ സൂക്ഷിക്കുന്നതും നിര്‍മ്മിക്കുന്നതും യാതൊരു സുരക്ഷാ മാമദണ്ഡങ്ങളും പാലിക്കാതെയാണെന്ന് പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇത്തരത്തില്‍ പടക്കനിര്‍മാണത്തിലേര്‍പ്പെട്ട ഒരു വീട്ടിലാണ് ഇന്ന് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല
MORE IN പ്രധാന വാര്‍ത്തകള്‍
