Section

malabari-logo-mobile

ഖബര്‍ വിവാദം; വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി : പള്ളികമ്മിറ്റി

HIGHLIGHTS : പരപ്പനങ്ങാടി : പുനര്‍നിര്‍മാണവുമായി

പരപ്പനങ്ങാടി : പുനര്‍നിര്‍മാണവുമായി ബന്ധപ്പെടുത്തി ഖബര്‍പൊളിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്ന് പാലത്തിങ്ങള്‍ ജുമുഅത്ത് പള്ളികമ്മിറ്റി. വ്യക്തിപരമായ സ്ഥാനങ്ങള്‍ക്കുവേണ്ടി ശ്രമിച്ചവര്‍ അത് കിട്ടാതായപ്പോള്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പരപ്പനങ്ങാടിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ ആരോപണ മുയര്‍ത്തിയവര്‍ കുംബപരമായി ഈ ഖബറിസ്ഥാനിലെ വഖഫ്‌ചെയ്ത സ്ഥലത്ത് അവകാശികളല്ലാത്തവരാണെന്നും കുടുംബത്തിലെ യഥാര്‍ത്ഥ അവകാശികളും മഹലില്‍ പെട്ട വിശ്വാസികളും തങ്ങളുടെ നിലപാടിനൊപ്പമാണെന്നും പള്ളി അധികാരികള്‍ പറഞ്ഞു.

sameeksha-malabarinews

ഒരു കുടുംബത്തിലെ ചിലരുടെ താല്പര്യങ്ങള്‍ മാത്രമാണിതെന്നും അത് തങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഒക്ടോബര്‍ ഒന്നിനു തന്നെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ശിലാസ്ഥാപനം നടത്തുമെന്നും പള്ളി ഭാരവാഹികള്‍ പറഞ്ഞു.

ഈ വിഷയത്തെ കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് നിയമപരമായ നടപടി സ്വീകരിക്കാമെന്നും ആരെയും തടയാനാകില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറഹിമാന്‍കുട്ടി .സി, ഹാഫിസ് മുഹമ്മദ്,പി വി അബൂബക്കര്‍, എം അഹമ്മദലി ബാവ, സി. ബാപ്പുട്ടി ഹാജി, പി വി സിദ്ധിഖ് ഹാജി എന്നിവര്‍ പങ്കെടുത്തു.

പാലത്തിങ്ങല്‍ പള്ളി പുനര്‍നിര്‍മാണം: ഖബര്‍ പൊളിച്ചത് വിവാദമാകുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!