ശ്വേത അമ്മയായി; ബ്ലെസി പ്രസവം പകര്‍ത്തി

മുംബൈ : മുംബൈ നാനാവതി ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് 5.27 ന് ശ്വേത മേനോന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ശ്വേതയുടെ പ്രസവം ‘കളിമണ്ണ്’ എന്ന ബ്ലെസിയുടെ ചിത്രത്തി പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ശ്വേതയുടെയും ശ്രീവത്സമേനോന്റെ യും കുഞ്ഞ് ജനിച്ചപ്പോഴെ സിനിമയുടെ ഭാഗമായി മാറി.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ് ഒരു നടിയുടെ പ്രസവം സിനിമയ്ക്ക വേണ്ടി പകര്‍ത്തിയെന്നത്. മാതൃത്വത്തിന്റെ മഹനീയത അടിസ്ഥാനമാക്കിയുള്ള ‘കളിമണ്ണി’നുവേണ്ടി പ്രസവം ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു.

ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം പകര്‍ത്താനായി യൂണിറ്റ് മൊത്തം ഒരാഴ്ചയായി മുംബൈയില്‍ തങ്ങുകയായിരുന്നു. മൂന്ന് ക്യാമറകളും മറ്റു സംവിധാനങ്ങളും പ്രസവവാര്‍ഡില്‍ സജ്ജീകരിച്ചായിരുന്നു ഷൂട്ടിങ്. ഏറെ പണിപ്പെട്ടതിനുശേഷമാണ് ആശുപത്രി അധികൃതര്‍ ഇതിന് സമ്മതിച്ചതെന്നും ബ്ലെസി പറഞ്ഞു.

ചെറുമുട്ടാടത്ത് ഫിലീമിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യും.

Share news
error: Content is protected !!
Scroll to Top