HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോനെ തിങ്കളാഴ്ച വരെ
ശാലുമേനോന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പിലൂടെ ശാലു വന്‍തുകകളാണ് സമ്പാദിച്ചതെന്നും ഇതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് ശാലുമേനോനെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് ദിവസം ശാലു മേനോനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശാലുവിനെതിരെ റാസിഖലി നല്‍കിയ പരാതിയിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്.