HIGHLIGHTS : തിരു: വൈദ്യുതി നിയന്ത്രണം പകല്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരു: വൈദ്യുതി നിയന്ത്രണം പകല്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കിയതായി വൈദ്യുതി മന്ത്രി ആര്യാടന്‍. വൈദ്യുത ഉത്പാദനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പകല്‍ വൈദ്യുത നിയന്ത്രണം ഒഴിവാക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഒരുമണിക്കൂറാണ് പകല്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര വൈദ്യുതി വിഹിതത്തിലുണ്ടായ കുറവിനെ തുടര്‍ന്നാണ് കേരളത്തില്‍ പകല്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് താപ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടതും കേന്ദ്ര വിഹിതം കുറയുന്നതിന് കാരണമായി എന്നതാണ് വിശദീകരണം.