Section

malabari-logo-mobile

പനിമരണം 140 കവിഞ്ഞു; ആരോഗ്യമന്ത്രി രാജിവെക്കണം പ്രതിപക്ഷം

HIGHLIGHTS : തിരു: സംസ്ഥാനത്ത് പനി ബാധിച്ച് 140 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയി

തിരു: സംസ്ഥാനത്ത് പനി ബാധിച്ച് 140 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതുവരെ 10 ലക്ഷത്തോളം പേര്‍ക്ക് പനി ബാധിച്ചു എന്ന കണക്കുകള്‍ മന്ത്രി ഇന്ന് പുറത്തു വിട്ടു. അതേ സമയം പകര്‍ച്ച പനി വിഷയത്തില്‍ അടിയന്തിര പ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി. ജനുവരി മുതല്‍ ജൂണ്‍ 10 വരെയുള്ള കണക്കാണ് ആരോഗ്യ മന്ത്രി ഇന്ന് പുറത്ത് വിട്ടത്. എലി പനി ബാധിച്ച് 51 പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാളുമാണ് മരിച്ചത്.

പകര്‍ച്ച പനി തടയുന്നതില്‍ പരാജയപ്പെട്ട ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു.

sameeksha-malabarinews

പനി ചര്‍ച്ച ചെയ്യാന്‍ മുഖ്വമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ അടിയന്തിര യോഗം ഇന്ന് വൈകിട്ട് നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!