വേനല്‍ മഴയില്‍ കനത്ത നാശനഷ്ടം.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും വേനല്‍ മഴയിലും പരപ്പനങ്ങാടിയില്‍ കനത്ത നാശനഷ്ടം.
ചെട്ടിപ്പടി ആലുങ്ങല്‍ ഫിഷറിസ് കോളനിയിലെ കെ.പി കുഞ്ഞുമേന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് നാലുപേര്‍ക്ക് പരിക്കുപറ്റി. ബുധനാഴ്ച്ച രാത്രി പത്തുമണിയോടെ ശക്തമായ കാറ്റില്‍ പെട്ട് തെങ്ങ് മുറിഞ്ഞ് വീടിനു മേലെ പതിക്കുകയായിരുന്നു .

 

വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നുറങ്ങിയ കുഞ്ഞിമോന്‍ (36), ഭാര്യ സൈനഭ (28), മക്കളായ: ഷുഹൈബ് (12), ഷഹാനാഷെറിന്‍(9) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനത്ത കാറ്റിലും മഴയിലും കൊടപ്പാളിയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ മരം വീണതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് 20 മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടു.

Share news
error: Content is protected !!
Scroll to Top