വെളിമുക്കില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരൂരങ്ങാടി:  വെളിമുക്ക് പാലക്കലില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിക്കല്‍ സ്വദേശിയായ ചോനാരി സിഎം മൗലവിയുടെ മകനായ റഫീഖ് ആണ് മരിച്ചത്..

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടം നടന്നയിടത്തു നിന്ന് ആശുപത്രിയില്ക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്

് .അപകടത്തില്‍ പെട്ട ബൈക്കിലിടി്‌ച്ചെന്നു കരുതുന്ന ലോറി നാട്ടുകാര്‍ തടഞ്ഞു വെച്ചു. എന്നാല്‍ തങ്ങളുടെ വാഹനമല്ല് ബൈക്കിലടിച്ചതെന്നും ഒരു സ്വകാര്യ ബസ്സ് ബൈക്ക് തട്ടിയിട്ട ശേഷം നിര്‍ത്താതെ പോകുകയായിരുന്നു എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനത്തിലാണ് റഫീഖിനെ ആശുപത്രിയിലെത്തിച്ചത്.

 

Share news
error: Content is protected !!
Scroll to Top