വീട്ടമ്മയെ വെട്ടി നുറുക്കി രണ്ട് സ്യൂട്ട്‌കെയ്‌സിലാക്കി.

ഊട്ടി: ഒറ്റയ്ക്ക് ഫഌറ്റില്‍ തമാസിക്കുകയായിരുന്ന സ്ത്രീയെ വെട്ടി നുറുക്കി രണ്ട് സ്യൂട്ട്‌കെയ്‌സുകളിലാക്കി ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തി. അവിനാശിയിലെ സ്വര്‍ണവ്യാപാരിയായ നടരാജന്റെ ഭാര്യ സരോജിനി(55)യാണ് ഇവരുടെ താമസ സ്ഥലത്തിന് സമീപമുള്ള മെറ്റൊരു ഫഌറ്റിലെ പൂട്ടിയിട്ട മുറിയില്‍ കണ്ടെത്തിയത്.

13 മുതല്‍ സരോജിനിയെ കാണാനില്ലെന്ന് മക്കള്‍ പരാതി പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇവര്‍ താമസിച്ചിരുന്ന ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫഌറ്റിലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയത്. തുടര്‍ന്ന പരിസരവാസികള്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഫഌറ്റ് തുറന്നപ്പോഴാണ് ആറു കഷ്ണങ്ങളായി രണ്ട് സ്യുട്ട്‌കെയ്‌സിലാക്കിയ നിലയില്‍ മൃതദേഹം കണ്ടത്.

ആഗസ്ത് മാസം മുതല്‍ ഈ മുറി ഉപയോഗിച്ചിരുന്നത്് യാസിര്‍ അറാഫത്ത് എന്നയാളായിരുന്നു. സംഭവശേഷം ഇയാളെ കാണാനില്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സരോജിനിയുടെ ഭര്‍ത്താവ് നടരാജന്‍ അവിനാശിയിലാണ്. മഹേന്ദ്രന്‍ , ധനശേകരന്‍, മഹേഷ്‌കുമാര്‍ എന്നിവരാണ് ഇവരുടെ മക്കള്‍

 

Share news
error: Content is protected !!
Scroll to Top