Section

malabari-logo-mobile

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ തീരുമാനം

HIGHLIGHTS : ദില്ലി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ തീരുമാനമായി.

ദില്ലി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ തീരുമാനമായി. കേന്ദ്ര സംസ്‌കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ കൈമാറിയത്. ഇതുസംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ തീരുമാനം ഉടനുണ്ടാകും.

കഴിഞ്ഞ ഡിസംബര്‍ 19ന് മലയാളത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു.

sameeksha-malabarinews

നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!