Section

malabari-logo-mobile

വി എസ് ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാകും.

HIGHLIGHTS : കോഴിക്കോട് : ഐസ്‌ക്രീം അട്ടിമറി കേസുമായി

കോഴിക്കോട് : ഐസ്‌ക്രീം അട്ടിമറി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹരജി സമര്‍പ്പിക്കും. ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ ഭാഗം കൂടി കേള്‍ക്കാതെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ അഭിഭാഷകന്‍ മുഖേനെ വി എസ് പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കോടതി നേരിട്ട് ഹാജരായി ഹര്‍ജി സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചത്.

ഇന്നലെ ഐസ്‌ക്രീം അട്ടിമറിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വിഎസിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട് ഈ കേസില്‍ നിര്‍ണായകമായേക്കും.
ഇന്ന് രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് അന്വേഷി പ്രസിഡന്റ് അജിതയും തമമ്ില്‍ കൂടിക്കാഴ്ച്ച നടന്നിരുന്നു. ഐസ്‌ക്രീം കേസിനെ സംബന്ധിച്ച വിവരങ്ങളാണ്് ഇവര്‍ ചര്‍ച്ച ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!