പഞ്ചനക്ഷത്രത്തില്‍ 24 മണിക്കൂറും മദ്യം വിളമ്പാം.

മദ്യപന്‍മാര്‍ സന്തോഷിക്കാനുണ്ട്. ഈ വാര്‍ത്ത കേരളത്തില്‍ നിന്നല്ല. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രണ്ട് നഗരങ്ങളില്‍ ഇനിമുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 24 മണിക്കൂറും മദ്യം വിളമ്പാം. ഇപ്പോള്‍ ചെന്നൈയിലും, തിരുച്ചിറപ്പള്ളിയിലുമാണ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇനി മധുരയിലകും കോയമ്പത്തൂരും ഇതനുവദിക്കും.

ഇന്റര്‍ നാഷമല്‍ എയര്‍പ്പോര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്ന നഗരങ്ങളിലെല്ലാം ഈ ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നക്ഷത്ര പദവിയില്ലാത്ത മറ്റ് ഹോട്ടലുകളില്‍ ഈ സമയപരിധി രാത്രി 12 മണിവരെയായി ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പന ശാലകള്‍ക്ക് നിലവിലെ സമയ പരിധിയില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top