മദ്യലഹരിയില്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി.

ഫോട്ടോ ഇക്ബാല്‍ മലയില്‍

പരപ്പനങ്ങാടി : മദ്യലഹരിയില്‍ യുവാവ് കാവിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ചിറമംഗലം വിഷ്ണു ക്ഷേത്രത്തിലെ കാവിലാണ് ഇന്നലെ രാത്രി 10 മണി മുതല്‍ 2 മണിക്കൂറോളം മരത്തില്‍ കഴിച്ചുൂട്ടിയ യുവാവിനെ നാട്ടുകാരും പോലീസും അനുനയത്തില്‍ താഴെയിറക്കി.

താനൂര്‍ ബ്ലോക്കിനടുത്തുള്ള ഉണ്ണിയെന്ന ഭരതനാണ് ഇത്തരത്തില്‍ പെരുമാറിയത്. ഇയാള്‍ നേരത്തെ റെയില്‍വേ ട്രാക്കില്‍ വണ്ടിക്ക് മുന്നില്‍ ചാടാന്‍ തുനിഞ്ഞെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പോലീസുകാര്‍ ഇയാളെ ഉപദേശിച്ച് വിടുകയാണുണ്ടായത്. പിന്നീട് യുവാവ് അര്‍ദ്ധനഗ്നനായി വിഷ്ണുക്ഷേത്രത്തിനടുത്തെ വീടുകളില്‍ കയറിയപ്പോള്‍ നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. പേടിച്ചോടിയ ഇയാള്‍ കാവിനകത്തെ മുള്ള് മരത്തില്‍ കയറിപ്പറ്റി ആത്മഹത്യാഭീഷണി മുഴക്കി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയ്ള്‍ താഴേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല. രാത്രി 12 മണയോടെ ഇയാളെ അനുനയത്തില്‍ താഴേക്കിറക്കുകയായിരുന്നു. പിന്നീട് ഇയാളെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top