താനൂര്‍: ആസൂത്രണങ്ങളില്ലാതെ മുന്നേറുന്ന നഗരവല്‍ക്കരണത്തിന്റെ ആധിക്യത്തില്‍ ഒറ്റപ്പെട്ടു പോയ യുവാവിന്റെ ജീവിതം ദൃശ്യവല്‍ക്കരിച്ച താനൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ യവനിയകയെ തേടി വീണ്ടും പുരസ്‌കാരം. താനൂരിലെ സൗഹൃദ കൂട്ടായ്മ നിര്‍മിച്ച ‘പരിലേഖം’ എന്ന ചിത്രത്തിനാണ് വീണ്ടും പുരസ്‌കാരം ലഭിച്ചത്. എ ടി ഉമ്മര്‍ കലാകേന്ദ്രയും എന്‍ ഇ ടിവിയും സംയുക്തമായി കണ്ണൂരില്‍ സംഘടിപ്പിച്ച ദേശീയ ചലചിത്ര മേളയിലാണ് മികച്ച സംവിധായകനായി ഉണ്ണികൃഷ്ണന്‍ യവനികയെ തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും ഫലകവും കഴിഞ്ഞ ദിവസം അദ്ദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം ഷൊര്‍ണൂരില്‍ സമാപിച്ച ഭരത് ബാലന്‍ കെ നായര്‍ ഫിലിം ഫെസ്റ്റിവലിലും പരിലേഖത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.
ഹരിതാഭമായ ഗ്രാമത്തിന്റെ തനിമയില്‍ നഷ്ടപ്പെട്ട ബാല്യവും സമരോത്സുകമായ കൗമാരവും കനല്‍ നിറച്ച യൗവനവും വിരഹത്തിന്റെ വേദനയും പുതിയ കാലത്തെ നഗര ജീവിതത്തിന്റെ തിരക്കുകളില്‍ യുവാവിന്റെ വിഹ്വലതകളായി രൂപാന്തരപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വാസു നാഗേരിയുടെ കവിതക്ക് സംഗീതം നല്‍കിയിരിക്കുന്നത് രമേഷ് ക്രിസ്റ്റിയാണ്. ഷയിന്‍ താനൂരാണ് യുവാവിന്റെ വിവിധ കാലങ്ങളിലെ ജീവിത സന്ദര്‍ഭങ്ങളെ മനോഹരമായി അഭ്രപാളിയിലേക്ക് പകര്‍ത്തിയത് .ചിത്രത്തിന്റെ നിര്‍മാണം മധു സ്വം ആണ്. ജനില്‍ മിത്ര, പി ടി ഇല്യാസ്, ബാബുരാജ്, ബിനു വലിയോറ, വിജേഷ് എന്നിവരാണ് അണിയറ ശില്‍പികള്‍.
[youtube]http://www.youtube.com/watch?v=q-1RHkwYOkI[/youtube]




