HIGHLIGHTS : സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്
മലപ്പുറം ഗവ.കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി.എം.ഒ ഡോ. കെ. സക്കീന അധ്യക്ഷയായി. ജി.കെ.റാംമോഹന് പുകയില പ്രതിജ്ഞ ചൊല്ലികൊടുത്തു. ‘പുകയിലയും ജീവിത ശൈലീകരണവും’വിഷയത്തെക്കുറിച്ച് നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദന്തല്‍ സര്ജന് ഡോ. റ്റി. ഷമീം സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പുഷ്പാവതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.ബൈജുമോന്‍, ഡെ. ജില്ലാ മാസ്മീഡിയ ഓഫീസര്‍മാരായ കെ.പി.സാദിഖ് അലി, പി.രാജു എന്നിവര്‍ സംസാരിച്ചു.
ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം.പി.ജോര്‍ജ് സ്വാഗതവും എന്‍.എസ്.എസ് സെക്രട്ടറി ഷെറീഫ് നന്ദിയും പറഞ്ഞു.
