വിദ്യഭ്യാസ ലോണ്‍ നിഷേധിച്ച ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തു.

കോട്ടയം : വിദ്യഭ്യാസ ലോണ്‍ നിഷേധിച്ചതില്‍ മനം നൊന്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തു.

എച്ച്ഡിഎഫ്‌സി കുടമാളൂര്‍ ബാങ്ക് ശാഖ മാനേജര്‍ ഹരികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തേത്തുടര്‍ന്ന് ഒളിവിലായിരുന്ന ഹരികൃഷണന്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ബാങ്ക് വായിപ്പ നിഷ്ധിക്കപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ഏപ്രില്‍ 30 നാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.

Share news
error: Content is protected !!
Scroll to Top