HIGHLIGHTS : തിരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി 12 മണിക്കൂര്‍ കളകളടച്ച് പ്രതിഷേധ സമരം തുടങ്ങി.

തിരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി 12 മണിക്കൂര്‍ കളകളടച്ച് പ്രതിഷേധ സമരം തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് കടകള്‍ അടച്ചിടുക. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം തടയുക,ഭക്ഷ്യ സുരക്ഷാ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക അനധികൃതമായി വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്.
ഇതിനു പുറമെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി നിരക്ക് കുറയ്ക്കുക, ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മോണോ റെയില്‍, മെട്രോ റെയില്‍, അതിവേഗ റെയില്‍ എന്നിവ കടന്നു പോകുന്ന മേഖലകള്‍ വ്യക്തമാക്കുക. തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്.
വിവധ വ്യാപാരി സംഘടനകളും സമരവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.