വിതുര പീഡന കേസിലെ പ്രതികളെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി

കോട്ടയം: വിതുര പീഡന കേസിലെ പ്രതികളെ ഓര്‍മ്മയില്ലെന്ന് പെണ്‍കുട്ടി. വിചാരണ വേളയിലാണ് പ്രതികളെ ഓര്‍മ്മയില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. പീഡനം നടന്നിട്ടുണ്ടെന്നും എന്നാല്‍ പ്രതികളെയോ സ്ഥലമോ തനിക്ക് ഓര്‍മ്മയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

കേസ് ഈ മാസം പതിമൂന്നിന് പരിഗണിക്കും. 1995 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടക്കുന്നത്. നാല് കേസുകളിലായാണ് വിചാരണ നടക്കുന്നത്. അതേ സമയം കേസിലെ അന്വേഷണ ഉദേ്യാഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.

 

Share news
error: Content is protected !!
Scroll to Top