HIGHLIGHTS : തിരു: നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് വിഎസ് കൂടംകുളത്തേക്ക്.
തിരു: നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് വിഎസ് കൂടംകുളത്തേക്ക്. ആണവ വിരുദ്ധ സമരത്തിന് പിന്തുണയുമായാണ് നാളെ കൂടംകുളം സന്ദര്‍ശിക്കുമെന്ന് വി എസ് അചുതാനന്ദന്‍.
കൂടംകുളം തമിഴ്‌നാടിനെ ബാധിക്കുന്ന പ്രശ്‌നമല്ല. അത് ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്നതാണെന്നും വിഎസ് വ്യക്തമാക്കി.


കൂടംകുളം പദ്ധതി ആപത്കരമാണെന്ന് വി എസ് പലവട്ടം വ്യക്തമാക്കിയിരുന്നു. നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് പദ്ധതിയിട്ടപ്പോള്‍ കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് അതിന് തടയിടുകയായിരുന്നു. പാര്‍ട്ടി തമിഴ്നാട് ഘടകവും ഇതിനെ ശക്തമായി എതിര്‍ത്തു. ആണവനിലയം അടച്ചിടേണ്ടതില്ല എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും തമിഴ്നാട് ഘടകത്തിന്റെയും നിലപാട്.
വി എസിനെ കൂടംകുളത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി നേതാവ് ഉദയകുമാര്‍ വ്യക്തമാക്കിയിരുന്നു.