HIGHLIGHTS : വിഎസ്സിന് ശ്വാസതടസം; സി ദിവാകരന് സാരമായ പരിക്ക് തിരു: സോളാര്‍ തട്ടിപ്പ്

വിഎസ്സിന് ശ്വാസതടസം; സി ദിവാകരന് സാരമായ പരിക്ക്
തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരത്ത് വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ സമരത്തിനിടയിലേക്ക് പോലീസ് ഗ്രനൈഡ് പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ സംസാരിച്ചുകൊണ്ടിരിക്കേ എംഎല്‍എമാര്‍ക്ക് നേരെ പോലീസ് ഗ്രനൈഡ് എറിയുകയായിരുന്നു. ഗ്രനൈഡ് ആക്രമണത്തില്‍ പ്രതിപക്ഷ കക്ഷി നേതാവ് സി ദിവാകരന് സാരമായ പരിക്കേറ്റു. ഉടന്‍ തന്നെ ദിവാകരന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഎസ്സിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വിളിപ്പിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഎസിനെ കൂടുതല്‍ ചികിത്സയ്്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
എല്‍ഡിഎഫിന്റെ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്ത വിഎസ് അച്യുതാനന്ദന്‍ സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എമാര്‍ക്കു നേരെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഗ്രനൈഡ് എറിഞ്ഞത്. വിഎസ് പ്രസംഗിക്കുന്നതിന് സമീപത്തായാണ് ഗ്രനൈഡ് വീണ് പൊട്ടിയത്. തുടര്‍ന്ന് സി ദിവാകരന്‍ എംഎല്‍എ ബോധരഹിതനാവുകയായിരുന്നു. ഈ സമയം പോലീസ് ഇടപെട്ട് വിഎസ്സിനെ സംഭവ സ്ഥലത്തു നിന്നു മാറ്റി.
നിയമസഭാ കവാടം മുതല്‍ പാളയം വരെയുള്ള റോഡിലായിരുന്നു ഇടതു യുവജനസംഘടനകളും പോലീസുമായുളള ഏറ്റുമുട്ടല്‍. ഇവിടെയുള്ള കടകള്‍ എല്ലാം തന്നെ അടച്ചിടുകയും ഇതു വഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.