ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച ജിതേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

എടപ്പാള്‍: ഒമാനിലെ ആദമില്‍ വാഹനാപകടത്തില്‍ മരിച്ച ചങ്ങരംകുളം കരിക്കാട് സ്വദേശി ജിതേഷിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിച്ചു. സംസ്‌കാരം നാളെ് രാവിലെ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച ജിതേഷ് സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാന്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ജിതേഷിന്റെ സുഹൃത്തുക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമാനില്‍ നിര്‍മ്മാണകമ്പനി ജീവനക്കാരനാണ്. അവധിക്കുശേഷം രണ്ട് മാസങ്ങള്‍ക്കുമുമ്പാണ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്.

പിതാവ് : വേലായുധന്‍. മാതാവ്: സുഭദ്ര. സഹോദരി ജിജി. ഭാര്യ: അഞ്ജന. മകന്‍: അതുല്‍ കൃഷ്ണ

Share news
error: Content is protected !!
Scroll to Top