വള്ളിക്കുന്നില്‍ പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെട്ടു.

വള്ളിക്കുന്ന്: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ പെന്തകോസ്ത് പാസ്റ്റര്‍മാരെ ഒരു സംഘം ആക്രമിച്ചു. ഉഷാനഴ്‌സറിക്ക് സമീപം രാത്രി 9.30 മണിയോടെയാണ് സംഭവം നടന്നത്.

ആക്രമണത്തില്‍ അസംബ്ലീസ് ഓഫ് ഗോഡ് എന്ന സഭയുടെ യൂണിവേഴ്‌സിറ്റിയിലെയും പരപ്പനങ്ങാടിയിലെയും പാസ്റ്റര്‍മാരായ ഡേവിഡ്(57), പിജെ തോമസ് (35)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

8 അംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് അക്രമിച്ചത്. ഇവിടെ ഒരു വീട്ടില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെയാണ് വഴിയില്‍ വെച്ച് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തകര്‍ത്തിട്ടുണ്ട്.

സംഭവ സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് പരിക്കേറ്റ പാസ്റ്റര്‍മാരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top