ജപ്പാന്‍:: ലോകത്തിലെ ഏറ്റവും പ്രായം കൂടി ആള്‍ എന്ന് ഔദേ്യാഗികമായി അംഗീകരിക്കപ്പെട്ട ലോക മുത്തച്ഛന്‍ ജിറോയ് മോണ്‍ കിമുറ അന്തരിച്ചു. 116 വയസായിരുന്നു. ജപ്പാന്‍ സര്‍ക്കാരാണ് പത്രകുറിപ്പിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഡിസംബറിലാണ് ഗിന്നസ് ബുക്ക് ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കിമുറയെ പ്രഖ്യാപിച്ചത്.
പോസ്റ്റോഫീസില്‍ നിന്ന് വിരമിച്ച കിമുറ 90 വയസ്സ് വരെ കൃഷിപ്പണി ചെയ്യുമായിരുന്നു എന്ന് മക്കള്‍ പറഞ്ഞു. താനെന്തുകൊണ്ട് ഇത്രയും കാലം ജീവിച്ചിരുന്നു എന്ന് തനിക്കറിയില്ല എന്നും തന്റെ ദീര്‍ഘായുസ്സിന് കിമുറ നന്ദി പറഞ്ഞത് സൂര്യനോടായിരുന്നു. കാരണം എല്ലായ്‌പ്പോഴും സൂര്യനെ നോക്കുക എന്നത് കിമുറയുടെ സ്വഭാവമായിരുന്നത്രെ.




