Section

malabari-logo-mobile

ഇന്നു മുതല്‍ പകല്‍ ലോഡ് ഷെഡ്ഡിങ്ങില്ല; രാത്രി അരമണിക്കൂര്‍ നിയന്ത്രണം തുടരും

HIGHLIGHTS : തിരു: ബുധനാഴ്ച മുതല്‍ പകല്‍ ലോഡ് ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ്

തിരു: ബുധനാഴ്ച മുതല്‍ പകല്‍ ലോഡ് ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ രാത്രി ഏഴു മുതല്‍ 11 വരെയുള്ള അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങ് തുടരും. മഴ ശക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് ലോഡ് ഷെഡ്ഡിങ്ങ് പിന്‍വലിക്കാന്‍ ആര്യാടന്‍ മുഹമ്മദ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം 447 ദശല്ക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇതേ കാലയളവില്‍ സംഭരണികളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം തിങ്കളാഴ്ച വരെ 490 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ലഭ്യമായിട്ടുണ്ട്.

sameeksha-malabarinews

പകലും രാത്രിയിലുമായി ഒന്നര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങ് ജൂണ്‍ 15 വരെ തുടരാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്. എന്നാല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ 15 ന് മുമ്പ് തന്നെ ലോഡ് ഷെഡ്ഡിങ്ങ് അവസാനിപ്പിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ രാത്രിയിലെ ലോഡ്‌ഷെഡ്ഡിങ്ങ് 15 കഴിഞ്ഞു തുടരാന്‍ സാധ്യതയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!