HIGHLIGHTS : ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ലോകായുക്ത നിയമന വിഷയത്തില്‍
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ലോകായുക്ത നിയമന വിഷയത്തില്‍ തിരിച്ചടി. നിയമനത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് വിധി. 2012 ജനുവരിയില്‍ ലോകായുക്ത നിയമം ശരിവച്ച ഹൈക്കോടതിയുടെ വിധക്കെതിരെയാണ് മോഡി സുപ്രീം കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ കമല ബെനിവാള്‍ ലോകായുക്തയായി വിരമിച്ച ജഡ്ജി ആര്‍എ മേഹ്തയെ നിയമിച്ചത് മന്ത്രിസഭയോട് ആലോചിക്കാതെയാണെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. എന്നാല്‍ സര്‍ക്കാറിന്റെ വാദം തള്ളിയ സുപ്രീംകോടതി മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ മന്ത്രിസഭയോട് ആലോചിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.
വിവേചനാധികാരമുപയോഗിച്ചാണ് ഗവര്‍ണറുടെ നടപടിയെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ലോകായുക്ത നിയമനത്തില്‍ മോഡി സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തിനു ചേരാത്തതാണെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.
എന്നാല്‍ ലോകായുക്തയുടെ നിയമനം റദ്ദാക്കണമെന്നായിരുന്നു മോഡിയുടെ ആവശ്യം. അതെ സമയം ഭരണഘടനയുടെ ലംഘനമാണിതെന്നും തന്നിഷ്ടപ്രകാരമാണ് ഗവര്‍ണര്‍ ഉത്തരവിട്ടിതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി വിധിയില്‍ പറയുന്ന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ സുപ്രീംകോടതി തള്ളി.