Section

malabari-logo-mobile

ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു.

HIGHLIGHTS : റാഞ്ചി : ജാര്‍ഖണ്ഡിലെ ജാമാത്ര

sameeksha-malabarinews
റാഞ്ചി : ജാര്‍ഖണ്ഡിലെ ജാമാത്ര ജില്ലയിലാണ് ഈ ഹീനമായ സംഭവം ഉണ്ടായത്.

24 കാരിയായ വിവാഹിതയായ സ്ത്രിയെ രണ്ടുയുവാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാകാത്തതിന് ആസ്ഡ് ദേഹത്തൊഴിച്ച് ആക്രമിച്ചു. റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബഗ്ദഹേരി ഗ്രാമത്തിലാണ് ഈ കയ്യേറ്റം നടന്നത്. മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ യുവതി തന്റെ മാതാപിതാക്കളെ കാണാന്‍ സ്വന്തം ഗ്രാമത്തിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗ്രാമത്തിലെ പൊതു കുളത്തിനരികില്‍ വച്ച് 2 യുവാക്കള്‍ ലൈംഗീക ബന്ധത്തിലേര്‍പ്പടണമെന്ന് യുവതിയോട് പറഞ്ഞപ്പോള്‍ അത് നിരസിച്ച യുവതിയുടെ മുഖത്തും ദേഹത്തും ആസ്‌ഡൊഴിക്കുകയായിരുന്നു.

ഇതില്‍ ഒരാള്‍ വിവാഹിതനും മുന്‍പും ഈ യുവതിയെ നിരന്തരം ശല്ല്യം ചെയ്തിരുന്നതായും ബന്ധുകള്‍ പറഞ്ഞു.

ഒരാഴ്ച മുന്‍പ് റാഞ്ചിയില്‍ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുനേരെ ആസിഡ് ഒഴിക്കുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN കേരളം