മലയാളികളുടെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി തിരിച്ചു വരുന്നു

അപകടത്തില്‍പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ജഗതിയുടെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടായതായി കൊണ്ടിരിക്കുന്നതായി മകല്‍ രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിനുശേഷം സംസാര ശേഷി നഷ്ടമായ അദേഹം ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയതായും ഒരാളുടെ സഹായത്തോടെ റുമില്‍ ആയാസമില്ലാതെ അച്ഛന്‍ നടക്കുന്നുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.

അപകടത്തില്‍ ജഗതിയുടെ വലതുകാലിന്റെയും വലുതു കൈയുടേയും ചലനശേഷിയും സംസാരശേഷിയും പൂര്‍ണമായി നശിച്ചിരുന്നു. വലതു കൈയുടെ ചലനശേഷി ഇപ്പോഴും പൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല. അതിനുള്ള ഫിസിയോ തറാപ്പി ഇപ്പോഴും തുടരുകയാണ്.

വെല്ലൂരിലെ ചികിത്സകള്‍ക്ക് ശേഷം കേരളത്തിലെത്തിയശേഷം ആയുര്‍വേദ ചികിത്സ ആരംഭിക്കുമെന്നും ആരോഗ്യ സ്ഥിതിയില്‍ ഇത്തരത്തിലുള്ള പുരോഗതിയുണ്ടായാല്‍ അടുത്തവര്‍ഷം പകുതിയോടെ അച്ഛന്‍ വെള്ളിത്തിരയില്‍ സജീവമാകുമെന്നും രാജ്കുമാര്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനാണ് തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയില്‍ വെച്ച് ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്.

Share news
error: Content is protected !!
Scroll to Top