ലൈംഗികമായി പീഢിപ്പിച്ചെന്ന് യുവതിയുടെ പരാതി: ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ കേസ്

HIGHLIGHTS : തെളിവായി കിടപ്പറ വെബ് ക്യാം ദൃശ്യങ്ങള്‍ പരാതിയോടൊപ്പം ആലുവ: തന്നെ ആറു വര്‍ഷമായി

തെളിവായി കിടപ്പറ വെബ് ക്യാം ദൃശ്യങ്ങള്‍ പരാതിയോടൊപ്പം

ആലുവ: തന്നെ ആറു വര്‍ഷമായി ലൈംഗികമായി പീഡി്പ്പിക്കുന്നുവെന്ന ആലുവ മഞപ്ര സ്വദേശിനിയുടെ പരാതിയില്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയതു.

sameeksha-malabarinews

ജോസ് തെറ്റയിലിനും മകന്‍ തോമസിനുമെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്..മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് എംഎല്‍എയും, പലപ്പോഴായി മകനും തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വെബ്കാം ദൃശ്യങ്ങളും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

തോമസ് അയര്‍ലാന്റിലുണ്ടയിരുന്ന സമയത്തായിരുന്നു ഈ വിവാഹലോചന വന്നതെന്നും തന്നോട് നല്ല രീതിയില്‍ പെരുമാറിയതിനാല്‍ ജോസ് തെറ്റയിലിനോട് അടുക്കുകയായിരുന്നുവെന്നും പിന്നീട് തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട് ഇങ്ങിനെ പലപ്പോഴായി തന്നെ വിളിച്ചുവരുത്തി ജോ്‌സ് തെറ്റയിലും മകനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണം ജോസ് തെറ്റയില്‍ നിഷേധിച്ചു. യുവതിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും പരാതിയില്‍ പറയുന്ന ഒരു ബന്ധവും തങ്ങള്‍ തമ്മിലുണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. മോര്‍ഫ് ചെയ്ത രംഗങ്ങളാണ് യുവതി പരാതിയോടൊപ്പം നല്‍കയിതെന്ന് സംശയിക്കുന്നതായും ജോസ് തെറ്റയില്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും തെറ്റയില്‍ പറഞ്ഞു.
ജോസ് തെറ്റയിലിനെതിരായ പരാതി എറണാകുളം എസ്പി അജിത ബീഗം ്അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!