HIGHLIGHTS : ദില്ലി: ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച

ദില്ലി: ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയതോടെ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്വപനം തകരുന്നു. രണ്ടു ദിവസമായി കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക്് താല്‍കാലിക പരിഹാരമുണ്ടാവുമെന്നും നാളെ രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാവുമെന്നുള്ള പ്രഖ്യാപനം പുറത്തു വന്നിരുന്നു. എന്നാല്‍ ലീഗ് നിലാപാട് ശക്തമാക്കിയതോടെ എല്ലാം താളം തെറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി രമേശിനോട് മന്ത്രിസഭയില്‍ ചേരണമെന്ന് ആവശ്യപെട്ടിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ, ആഭ്യന്തരമന്ത്രി സ്ഥാനമോ ഇല്ലാതെ രമേശ് മന്ത്രിയാവേണ്ടെന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പ്.
ഇതെതുടര്‍ന്നാണിപ്പോള്‍ രമേശ് ചെന്നിത്തല താന്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലാപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത്.
ജോസ്് കെ മാണിയെ മന്ത്രിെയാക്കാത്തതിലുള്ള പ്രതിഷേധവുമായി കെ എം മാണിയും രംഗത്തെത്തി.