ലങ്കന്‍ താരങ്ങള്‍ ഐപില്‍ ബഹിഷ്‌ക്കരിക്കണം അര്‍ജ്ജുന്‍ രണതൂംഗ

കൊളംബൊ:  ശ്രീലങ്കന്‍ താരങ്ങള്‍ ഐപില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കളിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലങ്കന്‍ താരങ്ങള്‍ ഐപില്‍ ബഹിഷ്‌കരിക്കണമെന്നാവിശ്യപ്പെട്ട് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജ്ജുന്‍ രണതുംഗ രംഗത്ത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് രണതുംഗ നടത്തിയത്. ജയലളിതയും കരുണാനിധിയും വോട്ട്വബാങ്ക് രാഷ്ട്ീയം കളിക്കാന് ക്രിക്കറ്റിനെ ഉപയോഗപ്പെടുത്തുകയാ്‌ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്ത മുഖ്യമന്ത്രി ജയലളിത ചെന്നയില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിക്കാനനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.

ശ്രീലങ്കന്‍ താരങ്ങള്‍ പണത്തിനു വേണ്ടി മാത്രം കള്ിയെ കാണെരുതെന്നും അഭിമാനബോധനമുള്ള താരങ്ങള്‍ കളി ബഹഷ്‌ക്കരിക്കണൈമന്നുമാണ് രണതുംഗ ആവിശ്യപ്പെട്ടത്.
ബുധനാഴ്ച ശ്രീലങ്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കളിക്കാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഓസി നല്‍കിയിരുന്നു. തമിഴ്‌നാട് ഒഴികെയുള്ള വേദികളില്‍ കളിക്കാനാണ് അനുമതി.

Share news
error: Content is protected !!
Scroll to Top