Section

malabari-logo-mobile

സ്വദേശിവത്ക്കരണം: ജിദ്ദയില്‍ പരിശോധന കര്‍ക്കശമാക്കി

HIGHLIGHTS : ജിദ്ദ :സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിതാഖത്


ജിദ്ദ :സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിതാഖത് നിയമം കര്‍ശനമാക്കുന്നതായി സൂചന .രണ്ടു ദിവസമായി സൗദിയില്‍ പലയിടങ്ങളിലും പരിശോധന തുടങ്ങി. ജിദ്ദയില്‍ വിദേശികള്‍ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളില്‍ പുലര്‍ച്ച സുബ്ഹി നമസ്‌ക്കാരത്തിന് മുന്‍പാണ് പരിശോധന നടന്നത്.

പുലര്‍ച്ചയെത്തുന്ന സൗദിപോലീസ്് വാഹനങ്ങളുമായി താമസസ്ഥലങ്ങള്‍ വളയുകയാണ് ചെയ്യുന്നത് ആരെയും പുറത്ത് വിടാത്ത പരശോധനയും ചോദ്യം ചെയ്യലുമാണ് പിന്നീട് ഉണ്ടാവുന്നത്..ഇത്തരം പരിശോധനയില്‍ ഒട്ടേറെ പേര്‍ പിടിയിലായിട്ടുണ്ട്. മലയാളികള്‍ ഏറ്റവും അധികം താമസിക്കുന്ന ഷറഫിയയില്‍ ആളുകള്‍ കുറഞ്ഞിരിക്കുകയാണ്..

sameeksha-malabarinews

ഇന്നലെയോടെ സമയപരിധി അവസാനിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് സൗദി തൊഴില്‍ മന്ത്രി ആദല്‍ ഫക്കീഹ വ്യക്തമാക്കി കഴിഞ്ഞു. ശനിയാഴ്ചയോടെ നിയമം കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുമെന്നാണ് അധികാരികള്‍ അറിയിച്ചിട്ടുള്ളത്. ഇതോഠെ ഒളിച്ചു താമസിക്കുന്ന പലരും നാട്ടിലേക്ക് തിരിച്ച് പോകേണ്ടിവരും

എന്നാര്‍ നിര്‍മ്മാണ മേഖലയില്‍ കരാാെടുക്കുന്ന കമ്പനികള്‍ക്ക് മാത്രമായി വിദേശറിക്രൂട്ട്‌മെന്റ അനുവദിക്കാന്‍ നീക്കവും നടക്കുന്നുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!