HIGHLIGHTS : കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി 2 കുട്ടികളടക്കം 5 പേര്‍ മരിച്ചു. സ്ത്രീകളും
കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി 2 കുട്ടികളടക്കം 5 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 9.30 ന് കടമത്ത് ദ്വീപിലാണ് അപകടം ഉണ്ടായത്. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
അമിലി ദ്വീപ് സ്വദേശികളായ ചെറിയ പാണ്ടിയാലയില്‍ മൂസ (45), നങ്ങാട്ടിയത്ത് മുഹമ്മദ് കോയ (52) ഭാര്യ കുന്നിപ്പുരയില്‍ സൈനബി (50) എന്നിവരും കടമത്ത് ദ്വീപ് സ്വദേശികളും സഹോദരിമാരുമായ ബല്‍ക്കീസ് മന്‍സലില്‍ റൗസിയ(7),അലീസിയ(5) എന്നീകുട്ടികളുമാണ് മരിച്ചത്.
അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരികയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഈ ദ്വീപുകള്‍ക്കിടയില്‍ യാത്രാസൗകര്യം ഇല്ലാത്തതുകൊണ്ട് സാധാരണ മല്‍സ്യ ബന്ധന ബോട്ടുകളിലാണ് യാത്രക്കാരെ കൊണ്ടു പോകുന്നത്. പരിക്കേറ്റവരെ കടമത്തിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. യന്ത്ര തകരാറു മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.