റെയ്ല്‍വേ ട്രാക്കില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭം ; മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കൈമാറി

മഞ്ചേരി: പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. കോഡൂര്‍ ശിശുപരിപാലന കേന്ദ്രത്തിലെ പരിചരണത്തിലായിരുന്നു കുട്ടി.

കുഞ്ഞിനെ വിട്ടു നല്‍കണമെന്ന മാതാവ് കര്‍ണാടക ഗോകര്‍ണം സ്വദേശിനി ശാന്തി ഗൗഡ(29)യും പിതാവ് കക്കരപ്പള്ളി കെ.ഗീരീഷി(45)ഉം നല്‍കിയ ഹര്‍ജിയിലാണ് സിഡബ്ല്യുസി ചെയര്‍മാന്റെ ചുമതലയുള്ള അഡ്വ. ഷെരീഫ് ഉള്ളത്തിന്റെ ഉത്തരവ്. ഗിരീഷും ശാന്തിയും നിയമപരമായി വിവാഹിതരല്ല.

10 ലക്ഷം രൂപ കുട്ടിയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിരനിക്ഷേപമിടണം. ആറുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രസീത് രക്ഷിതാക്കള്‍ ഹാജരാക്കി. പത്തുമാസത്തിനകം ബാക്കി തുക നിക്ഷേപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

രക്ഷിതാക്കള്‍ക്ക് പല ഘട്ടങ്ങലിലായി നല്‍കിയ ശാസ്ത്രീയ കൗണ്‍സിലിങ്ങിനു ശേഷമാണ് സിഡബ്ല്യുസി ഉത്തരവ്.

കൂടാതെ കുഞ്ഞിന്റെയും അമ്മയുടെയും പരിരക്ഷയും ദൈനംദിന ചെലവും ഉറപ്പുവരുത്തണമെന്നും സ്ഥിര നിക്ഷേപത്തിന്റെ പലിശ പിന്‍വലിക്കണമെങ്കില്‍ സിഡബ്ല്യുസിയുടെ അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മെയ്, ഡിസംബര്‍ മാസങ്ങളില്‍ കുഞ്ഞിനെ നേരിട്ട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാക്കണം.

 

പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പിഞ്ചുകുഞ്ഞിനെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം ; പിതാവെന്ന് സംശയിക്കുന്ന ആളെ നാളെ പരപ്പനങ്ങാടിയിലെത്തിക്കും.

കുഞ്ഞിനെ ട്രാക്കിലുപേക്ഷിച്ച സംഭവം : പിതാവിന് ജാമ്യം ; അമ്മയ്ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ അനുമതി.

Related Articles