റിസര്‍വ് ബാങ്ക് മുഖ്യ വായിപാനിരക്കുകള്‍ കുറച്ചില്ല.

HIGHLIGHTS : ദില്ലി: റിസര്‍വ് ബാങ്ക് മുഖ്യ വായിപ്പാനിരക്കുകള്‍ കുറച്ചില്ല.

ദില്ലി: റിസര്‍വ് ബാങ്ക് മുഖ്യ വായിപ്പാനിരക്കുകള്‍ കുറച്ചില്ല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് എട്ടു ശതമാനമായും റിവേഴ്‌സ് റിപ്പോ് നിരക്ക് ഏഴുശതമാനമായും മാറ്റമില്ലാതെ തുടരും. കരുതല്‍ ധനാനുപാതനിരക്ക്(സിആര്‍ആര്‍)4.25 ശതമാനം തന്നെയായിരിക്കും.

ബാങ്കുകള്‍ റിസര്‍വ് ബാങ്ക് വായിപ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപി്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം കരുതല്‍ ധനമായി ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് സിആര്‍ആര്‍.

sameeksha-malabarinews

പണപ്പെരുപ്പം വരുന്ന രണ്ടുമാസങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടുമെന്നതിനാലാണ് നിരക്കുകള്‍ കുറയ്ക്കാത്തതെന്ന് റിസര്‍വ് ബാങ്ക് വിശദമാക്കി.

അതെ സമയം പണപ്പെരുപ്പം കുറയുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!