ദില്ലി കൂട്ടബലാല്‍സംഘം: ബസ് കണ്ടെത്തി 6പേര്‍ അറസ്റ്റില്‍

ദില്ലി :ഞായറാഴ്ച രാത്രി ദില്ലിയില്‍ ബസ്സില്‍ വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മൃഗീയമായി കൂട്ടബലാല്‍സംഘത്തിരയായ സംഭവത്തില്‍ പെട്ട ബസ് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ 6 പേരെ പോലീസ് .അറസ്റ്റ് ചെയ്തു.

കുറ്റകൃത്യം നടന്ന ബസ് നോയിഡയിലെ സ്‌കൂള്‍ ക്യാമ്പസിനകത്ത് നിര്‍ത്തിയിട്ട നിലയിലാണ് കണ്ടത്. പകല്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വണ്ടിയാണിത്.

ഉത്തര്‍പ്രദേശിലെ ബലിയ സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി സൂഹൃത്തായ എന്‍ജിനിയറുമൊത്ത് സിനിമകണ്ട് 9.15 മണിയോടെ ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ബസ് ജിവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ് ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരാണ് ശല്ല്യപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത സുഹൃത്തിനെ അടിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ഡ്രൈവറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പീഡനത്തിനൊടുവില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് ബസില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതര മുറിവുകളാണുള്ളത്. കടുത്ത മര്‍ദനത്തിനും പെണ്‍കുട്ടി വിധേയയായിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top