HIGHLIGHTS : ദില്ലി: ചില്ലറവില്‍പ്പന രംഗത്ത് കുത്തകള്‍ക്ക് വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിന് നിലവിലുള്ളവരില്‍ ഭൂരിപക്ഷത്തിന്റെ കണക്കില്‍
ദില്ലി: ചില്ലറവില്‍പ്പന രംഗത്ത് കുത്തകള്‍ക്ക് വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിന് നിലവിലുള്ളവരില്‍ ഭൂരിപക്ഷത്തിന്റെ കണക്കില്‍ യുപഎയ്ക്ക് ലോക്‌സഭയില്‍ രക്ഷകിട്ടിയെങ്കിലും രാജ്യസഭയിലെ കണക്കുകള്‍ യുപിഎയുടെ ഉറക്കം കെടുത്തുന്നു.
ഇന്നലെ ഹാജരായ 471 അംഗങ്ങളില്‍ പ്രതിപക്ഷ പ്രമേയത്തിന് 218 വോട്ട് കിട്ടിയപ്പോള്‍ 253 വോട്ട് നേടിയാണ് യുപിഎ രക്ഷപ്പെട്ടത്. തങ്ങളോടൊപ്പമുണ്ടെന്ന് കരുതിയിരുന്ന എസിപിയും ബിഎസ്പിയും നടത്തിയ ഇറങ്ങിപ്പോക്ക് നാടകമാണ് താല്‍ക്കാലിക രക്ഷയായത്. ലോകസഭയിലെ യഥാര്‍ത്ഥ ഭൂരിപക്ഷമായ 271 വോട്ട് ലഭിക്കാത്തും ചര്‍ച്ചയില്‍ പങ്കെടുത്ത 18 കക്ഷികള്ില്‍ 14 പേരും വിദേശ നിക്ഷേപത്തെ എതിര്‍ത്തതും കോണ്‍ഗ്രസിനു തിരിച്ചടിയാണ്.
244 അംഗങ്ങളുള്ള രാജ്യസഭയില്‍ എസ്പിയും ബിഎസ്പിയം ലോകസഭയിലേതുപോലെ ഇറങ്ങിപ്പോയാലും യുപിഎ സര്‍ക്കാറിന് വിജയിക്കാനാകില്ല. എസ്പിക്കും ബിഎസ്പിക്കും കൂടി 24 സീറ്റുള്ള രാജ്യസഭയില്‍ അവര്‍ വിട്ടു നിന്നാല്‍ വിജയിക്കാന്‍ 111 ലഭിക്കണം. നിലവില്‍ യുപിഎയ്ക്ക് 92 അംഗങ്ങളാണുള്ളത്. നോമിനേറ്റുചെയ്തവര്‍കൂടി വോട്ടു ചെയ്താലും പരമാവധി 108 വോട്ടുകള്‍ കിട്ടും. ഇതാണ് യുപിഎയെ ആശങ്കാകുലരാക്കുന്നത്.
എന്നാല്‍ കോര്‍പ്പറേറ്റുകള്‍ നേരിട്ട് ദില്ലിയില്‍ വട്ടമിട്ട് പറക്കുമ്പോള്‍ നടക്കുന്ന അന്തര്‍നാടകങ്ങളില്‍ ആരെല്ലാമാണ് ‘ ആയാറാം ഗയാറാമു’ മാരായിമാറുന്നതെന്ന് രാജ്യസഭയില്‍ കാണാം.