HIGHLIGHTS : തിരു: തിരുവന്തപുരം ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യ

തിരു: തിരുവന്തപുരം ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് ആഭരണം കവര്‍ന്ന കേസില്‍ പ്രതി വീണേകാവ് ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാറി(29)ന് കോടതി വധശിക്ഷ വിധിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമുഹത്തിന് അപകടകരമായതിനാല്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അപുര്‍വ്വങ്ങളില്‍ അപുര്‍വ്വങ്ങളായ കേസായി ഇതിനെ പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കുകയാണെന്നും വിധിന്യായത്തില്‍ പറഞ്ഞു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കഴിഞ്ഞ മാര്‍ച്ച് 6നാണ്് വട്ടപ്പാറചിരക്കോണം വിളയില്‍വീട്ടില്‍ വിജയകുമാരാന്‍ നായരുടെയും ജയകുമാരിയുെടയും മകളായിരുന്ന ആര്യ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്ക് 1-ാംക്ലാസ് പരീക്ഷയ്ക്ക് പഠിക്കവെയാണ് ഓട്ടോറിക്ഷ നന്നാക്കാനെന്ന് പറഞ്ഞ് സ്‌ക്രൂഡ്രൈവര്‍ ചോദിച്ച് വീട്ടിനകത്ത് കയറിയ രാജേഷ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
ഏഴുമാസം കൊണ്ടാണ് ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായത്.