HIGHLIGHTS : കോഴിക്കോട്: ഒരു മദ്യപാന സദസില്‍ നടത്തിയ സംഭാഷണം പോലീസിന്

കോഴിക്കോട്: ഒരു മദ്യപാന സദസില്‍ നടത്തിയ സംഭാഷണം പോലീസിന് ചോര്‍ന്ന് കിട്ടിയതാണ് ടിപി ചന്ദ്രശേഖരന് വധക്കേസില്‍ രജീഷിന് പങ്കുണ്ടെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചതും പിന്നീട് അറസ്റ്റിലേക്ക് നയിച്ചതും.
ടി പി ചന്ദ്രശേഖരന് വധിക്കപ്പെടുന്നതിന് മുമ്പ് രജീഷിന്റെ കൂട്ടാളിയായ ശ്രീജേഷ് ഒരിക്കല്‍ ഇയാളുടെ കൂട്ടുകാരോട് മദ്യപിക്കുന്നതിനിടെ കേരളത്തെ നടുക്കുന്ന ഒരു സംഭവമുണ്ടാകുമെന്നും അതിന്റെ പേരില്‍ ഹര്‍ത്താല്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. ഇതുവഴി ശ്രീജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് രജീഷിന് ഈ കേസിലുള്ള പങ്കിനെ കുറിച്ച് പോലീസിന് കൂടുതല്‍ വ്യകതമാകുന്നത്.

ഈ കൊലപാതകത്തിലെ മുഖ്യ സൂത്രധാരകരില്‍ ഒരാളും കൊലയ്ക്ക് നേരിട്ട് നേതൃത്വം നല്കിയ ആളുമായ രജീഷിന്റെ അറസ്റ്റ് വരും ദിനങ്ങളില്‍ ഈ കേസിനു പിന്നില്‍ മറഞ്ഞിരിക്കുന്നവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ പോലീസിനെ കൂടുതല്‍ സഹായിക്കും.