തെരുവുനായ്ക്കളെ കൊന്ന് തോട്ടില്‍ കുഴിച്ചിട്ടതിനെതിരെ സിപിഐഎം മാര്‍ച്ച്

എ ആര്‍ നഗര്‍: പഞ്ചായത്തി്‌ന്റെ നിര്‍ദേശപ്രകാരം കൊന്നൊടുക്കിയ തെരുവുനായ്ക്കളെ നാട്ടുകാര്‍ കുളിക്കുന്ന തോട്ടില്‍ കുഴിച്ചട്ടതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ എ ആര്‍ നഗര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

നാട്ടുകാര്‍ കൃഷിക്കും അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുത്തല്ലം തോട്ടിലാണ് നായിക്കളുടെ ജഡം കുഴിച്ചിട്ടത്. ഇവിടെ നിന്ന് അസഹനീയമായ ദൂര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ച് ജഡം മാറ്റി കുഴിച്ചിണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് കുറച്ച് മണ്ണിടുകമാത്രമാണ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ജലശ്രോതസ് മലിനമാക്കിയതിനും മഴക്കാല രോഗങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കിയതിനും പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്കും ആരോഗ്യ വകുപ്പിനും പരാതിനല്‍കിതായി സിപിഐഎം പറഞ്ഞു.

സിപി നാരായണന്‍ സമരം ഉല്‍ഘാടനം ചെയ്തു. ഇ. വാസു, പി കെ അലവി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top