ടിപി വധം : പ്രതികളില്‍ പ്രധാനി പിടിയില്‍

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാളായ ടി.കെ രജീഷിനെ പോലീസ് പിടികൂടി. മൂന്നാഴ്ച്ചയായി അന്വേഷണ സംഘം തിരയുകയായിരുന്ന രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമതില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഗൂഡാലോചനയിലും കൊലപാതകത്തിലും നേരിട്ട് പങ്കെടുത്തയാളാണ് രാജീഷ് എന്നാണ് പോലീസ് നിഗമനം.

കേരളത്തിലെത്തിച്ച രജീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top