കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പിഎം ഹനീഫ് അന്തരിച്ചു. 40 വയസായിരുന്നു. ക്യാന്‍സര്‍ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സാക്ഷരതാമിഷന്‍ ട്രെയിനിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയെടെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
എംഎസ്എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് യുവജന രംഗത്തെത്തിയ ഹനീഫ ഇതര രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എംഎസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്ശനത്തിന്് വെച്ചിരിക്കുകയാണ്്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മേലാറ്റൂര്‍ എടപ്പറ്റ സ്വദേശിയാണ് ഹനീഫ്. ഭാര്യ: ഇര്‍ഫാന ഇസത്ത്. മക്കള്‍: മുഹമ്മദ് മുസീദ്, ലിബ ഫാത്തിമ. പിതാവ്: മുഹമ്മദ് കുഞ്ഞാലു മുസ്ലിയാര്, മാതാവ്: സഫിയ.
ഖബറടക്കം നാളെ രാവിലെ 10 ന് എടപ്പറ്റ മേലാറ്റൂര്‍ ജുമാമസ്ജിദില്‍ നടക്കും.




