ഫഹദിനെ നിരാശകാമുകന്റെ വേഷം കെട്ടിച്ച ആന്‍ഡ്രിയ ജെര്‍മിയക്ക് ഉടന്‍ വിവാഹം. ഇത്തവണയും നായകന് സിനിമാ രംഗത്തു നിന്ന് തന്നെ. സൂപ്പര്‍ഹിറ്റ് തമിഴ്ഗാനമായ കൊലവറിയുടെ സംവിധായകനായ അനിരുദ്ധാണ് ഇത്തവണ നായകന്. ഇവര്‍ തമ്മിലുള്ള പ്രണയത്തേക്കാളധികം ചര്‍ച്ചയാകുന്നത് ഇരുവരും തമ്മിലുള്ള ചുംബനരംഗം യുട്യൂബിലൂടെ പടര്‍ന്നു പിടിക്കുന്നതാണ്. ഇതേ തുടര്‍ന്ന് ആന്‍ഡ്രിയ ഉടനെ വിവാഹിതയാവണമെന്ന് തീരുമാനിക്കുകയായിരുന്നത്ര..
വരുന്ന സെപ്റ്റംബറില്‍ വിവാഹമുണ്ടാകുമെന്നാണ് ആന്‍ഡ്രിയയുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിക്കുന്ന വിവരം.
എന്നാല്‍ അനിരൂദ്ധിന്റെ വീട്ടൂകാര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലത്രെ. എന്നാല്‍ ചുംബനരംഗം പരസ്യമായതാണ് ആന്‍ഡ്രിയയെ പെട്ടന്ന് ഈ തീരുമാനത്തിലെത്തിച്ചത്.
നേരത്തെ മലയാളത്തിന്റെ യുവനായകന് ഫഹദ് ഫാസില്‍ തന്റെ ആന്‍ഡ്രിയയോടുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച അന്നയും റസൂലും ഹിറ്റായി ഓടുമ്പോളായിരുന്ന ഫഹദിന്റെ വെളിപ്പെടുത്തല്‍.. എന്നാല്‍ ആന്‍ഡ്രിയ ഇതിനോട് വളരെ നെഗറ്റീവായാണ് പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് ഫഹദും താന്‍ ആരുമായും പ്രണയത്തിലെല്ലെന്നും ഉമ്മയും വാപ്പയും പറയുന്നയാളെയെ ഞാന്‍ വിവാഹം കഴിക്കുകയൊള്ളുയെന്നും മാറ്റി പറഞ്ഞിരുന്നു.




