കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണിക്ക് ജാമ്യം. ചാലക്കുടി കോടതിയാണ് മണിക്ക് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഇന്ന് ഉച്ചയോടെയാണ് മണി കീഴടങ്ങിയത്.
രണ്ട് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മണി കീഴടങ്ങിയത്.
മണി മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മണിക്ക്് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




