യുവാവിനെ പോലീസുകാര്‍ മര്‍ദ്ധിച്ച സംഭവം: പൊന്നാനി എസ്‌ഐയെ സ്ഥലം മാറ്റി

പൊന്നാനി ; യുവാവിനെ പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി മര്‍ദ്ധിച്ച സംഭവത്തില്‍ പൊന്നാനി എസ്‌ഐ ബേബിച്ചന്‍ ജോര്‍ജ്ജിനെ താനൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക്‌ സ്ഥലം മാറ്റി.

സംഭവത്തില്‍ നേരത്തെ തിരൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ സിപിഓ അനീഷിനെ മലപ്പുറം ജില്ലാ പോലീസ്‌ ചീഫ്‌ അന്വേഷണവിധേയമായി സസ്‌പെന്റ്‌ ചെയ്‌തിരുന്നു.
പെരുമ്പടപ്പ്‌ സിഐ അല്‍ത്താഫ്‌ അലി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ അച്ചടക്ക നടപടികളും.

പൊന്നാനി തേക്കപുറം സ്വദേശിയായ മുല്ലവളപ്പില്‍ നജുമുദ്ധീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. സിപിഒ അനീഷിന്റെ സുഹൃത്തായ ആരോഗ്യ പ്രവര്‍ത്തകയെ ഫോണ്‍ ചെയ്‌തു മോശമായി പെരുമാറി എന്ന്‌ ആക്ഷേപിച്ച്‌ പൊന്നാനിയിലെത്തി നജുമുദ്ദീനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു എന്നായിരുന്നു പരാതി.

Share news
error: Content is protected !!
Scroll to Top