തിരൂരങ്ങാടി: വീട്ടില്‍ നിന്ന് ടെലഫോണ്‍ ബില്ലടയ്ക്കാനിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. മൂന്നിയൂര്‍ തലപ്പാറയിലെ മണക്കടവന്‍ കുഞ്ഞിപ്പോക്കര് മുസ്ല്യാരുടെ മകന് അബ്ദുള്‍ ഗഫൂര്‍(20)നെയാണ് തിങ്കളാഴ്ച ഉച്ചമുതല്‍ കാണാതായത്.
പരപ്പനങ്ങാടി ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ പണം അടച്ച ശേഷമാണ് കാണാതായത്. നീല ലൈന്‍ ഷര്‍ട്ടും ജീന്‍സ് പാന്റ്സുമാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്കി.
വിവരം ലഭിക്കുന്നവര്‍ പോലീസിലോ, 9895111949 നമ്പറുകളില്‍ അറിയിക്കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




