യുവതിയെ ഭര്‍ത്താവ് പണത്തിനായി സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു

violenceതിരൂര്‍ : പണത്തിനായി ഭര്‍ത്താവ് യുവതിയെ പണത്തിനായി സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചാതായി പരാതി. തിരൂനാവായ സ്വദേശിനിയായ ഇരുപതുകാരിയാണ് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കല്‍പ്പകഞ്ചേരി പോലീസില്‍ പരാതിയ നല്‍കിയിരിക്കുന്നത്..

ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം സുഹൃത്തിന്റെ വീട്ടില്‍ രാത്രിതാമസത്തിന് പോയ ദിവസം അവിടെ വെച്ച് ഉറങ്ങുന്നതിന് മുന്‍പ് ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ച് ജ്യൂസ് കൂടിപ്പിച്ചെന്നും തൂടര്‍ന്ന് മയക്കത്തിലായ യുവതിയെ ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി.

ഈ സംഭവം പിതാവിനോടറിയിക്കുമെന്നറിയിച്ച യുവതിയെ ഇവരുടെ നഗ്നചിത്രം മോാബൈലില്‍ പകര്‍ത്തിയത് ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയത്രെ. ഇതേ തുടര്‍ന്ന് യുവതി തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിട്ടും ഭര്‍ത്താവ് വീണ്ടും സൂഹൃത്തുക്കള്‍ക്ക് വഴങ്ങണമെന്ന്് ഭീഷണി തുടര്‍ന്നതോടെയാണ് യൂവതി പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് യുവതിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Share news
error: Content is protected !!
Scroll to Top