Section

malabari-logo-mobile

മലബാറി ന്യൂസ് ഓഫീസ് ഉദ്ഘാടനം നടന്നു

HIGHLIGHTS : നവമാധ്യമ രംഗത്ത് ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സാധ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് 2012 ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച...

Inauguration-1mനവമാധ്യമ രംഗത്ത് ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സാധ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് 2012 ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മലബാറി ന്യൂസ് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പരപ്പനങ്ങാടി എസിസി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസ് മുറിയുടെ ഉദ്ഘാടനം സാംസ്‌കാരിക സിനിമ പ്രവര്‍ത്തകനായ ശ്രീ ജോയ് മാത്യു നിര്‍വ്വഹിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ സാമൂഹ്യ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ മൗലികതയുള്ള നിലപാടുകള്‍ സ്വീകരിക്കാനും അവ ജനങ്ങളിലെത്തിക്കാനും മലബാറി ന്യൂസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ആമുഖ സംഭാഷണത്തില്‍ യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ അഭിപ്രായപ്പെട്ടു.
Inauguration-m

sameeksha-malabarinews

നവമാധ്യമങ്ങളുടെ വഴിയിലൂടെയുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഉല്‍ഘാടന പ്രാഭഷണം നിര്‍വഹിച്ച് കൊണ്ട് ജോയ്മാത്യു സദസുമായി പങ്കുവച്ചു. പ്രാദേശിക സമരങ്ങളുടെ തീനാവാകാന്‍ മലബാറിന്യൂസിന് കഴിയട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ച സികെ ബാലേട്ടന്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രാദേശിക പ്രശ്‌നങ്ങളെ ജനങ്ങളിലേക്കെത്തിക്കാന്‍ മലബാറി ന്യൂസിന് കഴിയേണ്ടതുണ്ടെന്ന് പരപ്പനങ്ങാടി പ്രസ്സ്‌ഫോറം സെക്രട്ടറി ഇക്ക്ബാല്‍ മലയില്‍ പറഞ്ഞു.

ജോയി മാത്യുവിന്റെ സിനിമകളെ കുറിച്ചുള്ള സദസ്സിന്റെ കണ്ടെത്തലുകള്‍ സംവിധായകനുമായി വിനിമയം ചെയ്യുന്നതിന് ഉല്‍ഘാടന ചടങ്ങ് വേദിയായി. ചടങ്ങില്‍ വെച്ച് ജോയ്മാത്യുവിനുള്ള ഉപഹാരം മലബാറി ന്യൂസിന്റെ എഡിറ്റര്‍ സ്മിത അത്തോളി കൈമാറി. സതീഷ് തോട്ടത്തില്‍്, സുരേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!