മോശം കാലാവസ്ഥ; ഖത്തറില്‍ കാര്‍ സര്‍വീസ് സ്‌റ്റേഷനുകളില്‍ തിരക്കുകൂടി

ദോഹ: മോശം കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് കാര്‍ സര്‍വീസ് സ്റ്റേഷനുകളുടെ വ്യാപാരം ഉഷാറാക്കുന്നു.

ഒട്ടുമിക്ക കാര്‍ സര്‍വീസ് സ്റ്റേഷനുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. രാജ്യത്ത് ഏതാനും ആഴ്ചകളായി പൊടിക്കാറ്റും മഴയും രൂക്ഷമായതിനാല്‍ നിരവധി വാഹനങ്ങള്‍ക്ക് റേഡിയേറ്റര്‍ പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ കഴുകാനും ടയര്‍ മാറ്റാനും വീല്‍ അലൈന്‍മെന്റ് കൃത്യമാക്കാനും ഓയില്‍ മാറ്റാനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായും വാഹനങ്ങളുടെ തിരക്കാണ് എല്ലായിടത്തും.

യന്ത്രങ്ങളുടെ സഹായത്താലുള്ള കാര്‍ കഴുകല്‍, മാനുവല്‍ തുടങ്ങിയവയ്ക്കും തിരക്കേറെയാണ്. ചിലയിടങ്ങളില്‍ സലൂണ്‍ കാറുകളുടെ ബോഡി വാഷിന് മുപ്പത് റിയാലും ജാക്ക് വാഷിന് 45 ഉം ആണ്. ജീപ്പ്, വാന്‍ എന്നിവയ്ക്ക് 30-35 റിയാലാണ് നിരക്ക്. തിരക്കുമൂലം കാര്‍ കഴുകുന്നതിന് ഒരു മണിക്കൂറോളം കാത്തുകിടക്കേണ്ടി വരുന്നുണ്ടെന്ന് വാഹന ഉടമകള്‍ പറയുന്നു.

മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹിക്കാനും വാഹനം കഴുകാനുമാണ് കൂടുതല്‍ പേരുമെത്തുന്നതെന്ന് സര്‍വീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ പറഞ്ഞു.

Related Articles