മോട്ടോര്‍ വാഹന നിയമലംഘനം: മെയ്‌ 31 നകം പിഴ അടയ്‌ക്കണം

imagesമോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളില്‍ പിഴ ഒടുക്കാത്തവര്‍ മെയ്‌ 31നകം പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ അറിയിച്ചു. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ലൈസന്‍സ്‌ റദ്ദാക്കല്‍ / പ്രോസിക്ക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. mvd.kerala.gov.in ലെ Fine remittance � camera Surveillance System എന്ന ലിങ്കില്‍ കാമറാ നിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസ്സുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. പ്രസ്‌തുത ലിങ്ക്‌ വഴിതന്നെ ഓണ്‍ലൈനായോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാം. MVD-IM എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കാമറാനിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം.

Related Articles