മലപ്പുറം: കേന്ദ്ര ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേസിംഗ് അലുവാലിയയെ കാലിക്കറ്റ് സര്‍വ്വകലാശാല ഡീലിറ്റ് നല്‍കി ആദരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച യൂണിവേഴ്‌സിറ്റി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്ത് കൃഷിയില്ലെന്നും, വയലുകള്‍ മണ്ണിട്ട് നികത്തി വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നും, 32 രൂപ കൊണ്ട് ഇന്ത്യയിലൊരാള്‍ക്ക് സുഖമായി ജീവിക്കാന്‍ കഴിയുമെന്നുമുള്ള വിവാദ പ്രസ്ഥാവനയിറക്കിയ വ്യക്തിയെയാണ് സര്‍വ്വകലാശാല ഡീലിറ്റ് നല്‍കി ആദരിക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം, വൈദ്യൂതി മേഖല സ്വകാര്യ വല്‍ക്കരണം എന്നിവയും മൊണ്ടേസിംഗ് അലുവാലിയയുടെ നയങ്ങളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബിരുദം തീറെഴുതാനുള്ള വൈസ് ചാന്‍സിലറുടെ നയത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മുഴുവന്‍ യുവജനങ്ങളും, വിദ്യാര്‍ത്ഥികളും അണിനിരക്കണമെന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവിശ്യപ്പെട്ടു.
ശനിയാഴ്ച പകല്‍ മൂന്നിന് യൂണിവേഴ്‌സിറ്റി പരിസരത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും.




